അശ്ലീലത്തിന്റെ പ്രശ്നം
ബ്ലോഗുകള്‍ നിത്യേന നിരവധി പുതുതായി വരുന്നതിനാല്‍ ഇവയെ വിഷയാധിഷ്ഠിതമായി
വര്‍ഗ്ഗീകരിക്കാനും റേറ്റിംഗ് വഴി നിലവാരപ്പെടുത്തുവാനും ഈയിടെ ശ്രമങ്ങള്‍ ഉണ്ടായിരുന്നുവല്ലോ. ഇവയുടെ പിറകിലെ പരിഗണകളില്‍ സംശയാലുക്കളായവരുടെ അഭിപ്രായപ്രകടനങ്ങള്‍ , രോഷപ്രകടനങ്ങള്‍ , പരിഹാസം എന്നിവയും കൌതുകമുണര്‍ത്തുന്നതായിരുന്നു. അതിനിടെ ബ്ലോഗിനെക്കുറിച്ചുള്ള ഒരു നിര്‍വ്വചനവും അതിന്റെ ഉള്ളടക്കമെന്ത് എന്ന പ്രമാണവും അവതരിപ്പിക്കപ്പെട്ടു. രണ്ടു മിനുട്ടിനുള്ളില്‍ എഴുതപ്പെടുന്നത് എന്നതാണ് ഒരു പ്രമാണം. സന്മാര്‍ഗ്ഗത്തെക്കുറിച്ചുള്ളതാണ് മറ്റൊരു പ്രമാണം. അശ്ലീലമോ വ്യക്തിഹത്യയോ പാടില്ല എന്നതാണ് ആ പ്രമാണം.
പ്രത്യക്ഷത്തില്‍ ശരിയെന്നു തോന്നാമെങ്കിലും അശ്ലീലത്തെക്കുറിച്ചുള്ള അമിതോല്‍കണ്ഠ ഒരു നീതീകരണവുമില്ലാത്തതാണ്. വെബ്ബിലെ പോര്‍ണോ സൈറ്റുകള്‍ കാണുന്നവര്‍
ബ്ലോഗര്‍മാരാവരുതെന്നോ ബ്ലോഗുകള്‍ കാണരുതെന്നോ പറയാത്തത് എന്താണ്. കാരണം,അങ്ങനെ വാദിക്കുന്നത് പ്രായോഗികമല്ല എന്നതു പോലെ അസംബന്ധവുമാണ്.
ലൈംഗികത,രതി എന്നൊക്കെയുള്ള പേരുകളില്‍ നാം ഇന്നു വ്യവഹരിക്കുന്ന നിഷിധവിഷയം എത്ര കാലമായി ഇങ്ങനെ കരിംപട്ടികയിലായിട്ട്?കാമശാസ്ത്രം എന്ന ശാസ്ത്രഗ്രന്ഥം ഉണ്ടായ നാട്ടിലെ ആളുകളാണ് ഇങ്ങനെയുള്ള സാന്മാര്‍ഗ്ഗികവാദികളായത് എന്നത് കൌതുകം ജനിപ്പിക്കുന്ന കാര്യമാണ്. ഗീതഗോവിന്ദം എന്ന ജയദേവകൃതി ഭക്തിപുരസ്സരം സോപാനത്തില്‍ അവതരിപ്പിക്കുന്ന നാട്ടുകാരാണ് നമ്മള്‍ .ഇക്കണക്കിനു പോയാല്‍ തരം കിട്ടിയാല്‍ ഞരളത്ത് രാമപ്പൊതുവാളിനെ പൂര്‍വ്വകാലപ്രാബല്യത്തോടെ അശ്ലീലകലാകാരനാക്കി ഷക്കീലയോടൊപ്പം മാറ്റിയിരുത്തുന്ന കാലം വരില്ലെന്ന് ഒരു ഉറപ്പുമില്ല. മേലില്‍ അമ്പലങ്ങളില്‍ സോപാനസംഗീതം പാടില്ലെന്ന തീര്‍പ്പും വരും.
ഒരു കോളേജിലെ കമ്പ്യൂട്ടര്‍ ലാബില്‍ ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന്
ആവശ്യത്തെ വകുപ്പു മേധാവി തള്ളിയത് ഇതേ സാന്മാര്‍ഗ്ഗികപ്രശ്നം ഉന്നയിച്ചാണ്. കുട്ടികള്‍ പോര്‍ണോ സൈറ്റുകള്‍ വിസിറ്റു ചെയ്യും കോളേജില്‍ ലൈംഗിക അരാജകത്വം പടരുമെന്നതായിരുന്നു വാദം. ഇന്റര്‍നെറ്റിനെ ലൈംഗികതയുടെ മേഖലയായി കാണുന്നത് ഏതു തരത്തിലുള്ള അമിതോല്‍കണ്ഠ കാരണമാണോ അതേ കാരണത്താലാണോ
സാന്മാര്‍ഗ്ഗികതയുടെ വിശുദ്ധപദം ബ്ലോഗുകള്‍ക്ക് നല്കുന്നത് എന്ന് ആത്മവിമര്‍ശന പരമായി പരിശോധിക്കേണ്ടതാണ്.
ബ്ലോഗര്‍മാരെക്കുറിച്ചും അവര്‍ സന്ദര്‍ശിക്കുന്ന ബ്ലോഗുകളെക്കുറിച്ചും പഠിച്ചാല്‍ അവരുടെ
അഭിരുചികളെന്തെന്ന് മനസ്സിലാക്കാം. സ്വന്തം അഭിരുചികള്‍ക്കിണങ്ങിയ ബ്ലോഗുകള്‍
സന്ദര്‍ശിക്കുകയും കമന്റുകള്‍ ഇടുകയും ചെയ്യുന്നവരാണ് ബ്ലോഗര്‍മാര്‍ ഭൂരിഭാഗവും. എല്ലായിടത്തും എത്തിച്ചരാന്‍ ആരും വെപ്രാളപ്പെടുന്നില്ല, എനിക്ക് ആദ്യമായാണ് ഇത്രയും കമന്റുകള്‍ കിട്ടുന്നത്. അതിലൊന്നും "കൊള്ളാം,നന്നായിട്ടുണ്ട് " എന്ന് കമന്റിടുന്നവരല്ല. അവരുടെ വായനാവിഭവമല്ല ഇടതുപക്ഷത്തിന് നല്കാനുള്ളത് എന്ന് അവര്‍ അംഗീകരിച്ചു തന്നിട്ടുണ്ട്. അല്ലെങ്കില്‍ , ആരാണ് ബ്ലോഗില്‍ അനാവശ്യമായ രാഷ്ട്രീയം പറയുന്നത് എന്ന് അവര്‍ ചോദിക്കുമായിരുന്നില്ലേ?എതിര്‍ക്കുമായിരുന്നില്ലേ?
ബ്ലോഗര്‍മാര്‍ കാണിക്കുന്ന ഉദാരത ബ്ലോഗ് റോള്‍ അഡ് മിനികള്‍ കാണിക്കാത്തത് അവര്‍ക്ക് നല്ല ഉദ്ദേശ്യമാണ് ഉള്ളത് എന്നതിനാലാണ് എന്ന് സമ്മതിക്കാം. ഗോവിന്ദപ്പിള്ളയുടെ പേരിലും കേരളപോലീസിന്റെ പേരിലും ബ്ലോഗ് ഇറക്കുന്നവര്‍ എന്തുകൊണ്ട് ലൈംഗികബ്ലോഗ് ഇറക്കിയില്ല? ഉത്തരം ലളിതമാണ്. നെറ്റില്‍ അതിന് ഒരു ക്ഷാമവുമില്ല. മലയാളം ബ്ലോഗ് കാണാന്‍ ചെയ്യേണ്ട സെറ്റിംഗിന്റെ പ്രയാസമൊന്നുമില്ലാതെ, ഫോണ്ട് പ്രശ്നമൊന്നുമില്ലാതെയും അനായാസമായി കിട്ടാനുള്ള മികച്ച സാധനത്തെക്കാള്‍ കേമമായി ബ്ലോഗ് ഉണ്ടാക്കുക എന്ന മെനക്കേടിന്റെ ആവശ്യമില്ല എന്നതു തന്നെ. ലൈംഗികബ്ലോഗില്‍ അഭിരമിക്കുന്നവരെ
വിനോദിപ്പിക്കാന്‍ ഒന്നും ഇന്നത്തെ നിലയില്‍ ബ്ലോഗുകളിലില്ല എന്നതിനാലാണ് അവര്‍ ഇതിനെ അവഗണിക്കുന്നത്. എന്നിട്ടും കമ്പ്യൂട്ടര്‍ വകുപ്പ് മേധാവിയെപ്പോലെ ശാഠ്യം പടിക്കുന്നത് അനാവശ്യമാണ്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമിതാധികാരപ്രവണതയെക്കുറിച്ച് നടത്തിയ
പഠനങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്ന ഒരു വസ്തുതയുണ്ട്. അമിതമായ ലൈംഗികസദാചാരോല്‍കണ്ഠ അമിതാധികാരപ്രവണതയുടെ പ്രഭവങ്ങളിലൊന്നാണ്. ഇതിനെത്തുടര്‍ന്ന് ജര്‍മ്മനിയിലും യൂറോപ്പിലും സ്വതന്ത്രലൈംഗികത വ്യാപകമായി.
കുഞ്ഞാലിക്കുട്ടിയെക്കുറിച്ചും ജോസഫിനെക്കുറിച്ചും നിത്യേനയെന്നോണം നമ്മുടെ മാദ്ധ്യമങ്ങള്‍ വിളമ്പുന്ന കഥകള്‍ മലയാളിയുടെ ലൈംഗികസദാചാരോല്‍കണ്ഠ എത്രത്തോളം ഗുരുതരമായ പ്രശ്നമായിട്ടുണ്ട് എന്നു മനസ്സിലാക്കാന്‍ നമ്മെ സഹായിക്കും.
നിയമപ്രശ്നം നിയമപ്രശ്നമായി കാണുക.സദാചാരത്തെപ്പറ്റി പുരോഹിതന്മാര്‍ സംസാരിക്കട്ടെ. അവര്‍ക്കു വേറെ പണിയൊന്നുമില്ലല്ലോ.
ഇടതുപക്ഷം


2 Comments:
hi how are you
gh dh gsfghs gfh
Post a Comment
Subscribe to Post Comments [Atom]
<< Home